കേരളത്തെ പരിപൂർണ്ണമായി അവഗണിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ.യുടെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.കാർഷിക തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, വരുമാനശേഷണം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യാതൊന്നിനും പരിഹാരം കാണാത്ത ബജറ്റ് ഇൻഷുറൻസ് ആണവോർജ്ജം തുടങ്ങിയ രംഗങ്ങളിൽ 100% വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിരിക്കുന്നു.സേവനമേഖലയെ പൂർണ്ണമായും അവഗണിച്ച ബജറ്റ് കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്ന 10 ലക്ഷം തസ്തികകൾ നികത്തുന്നതിനെക്കുറിച്ച് യാതൊന്നും പരാമർശിച്ചില്ല. ജീവനക്കാരുടെ വാർദ്ധക്യകാല പരിരക്ഷയായ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചും ഒന്നും പറഞ്ഞില്ല. ആദായനികുതി പരിധി ഉയർത്തിയെങ്കിലും അത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.കേരളത്തിൻറെ ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാത്ത ബഡ്ജറ്റിൽ പ്രകൃതിദുരന്തത്താൽ തകർന്നടിഞ്ഞ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനു നയാ പൈസ അനുവദിച്ചില്ല. സാധാരണക്കാരെ കൂടുതൽ പാപ്പരീകരിക്കുന്നതും സമ്പന്നർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്നതുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനംഎഫ് എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.എസ് ശ്രീകുമാർ, പി എൻ അജി,ബിനു ജി തമ്പി, എം.മോനേഷ് എന്നിവർ സംസാരിച്ചു.തിരുവല്ലയിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു പി ജി ശ്രീരാജ്,സി എൽ ശിവദാസ് എത്തിയവർ സംസാരിച്ചു. കോന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻറ് ജി.ബിനു കുമാർ ഉദ്ഘാടനം ചെയ്തു.എം.പി.ഷൈബി കെ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു ഉദ്ഘാടനം ചെയ്തു.ടി ആർ ബിജുരാജ് ,എസ് ശ്രീലത , എസ്.ഷെറീന ബീഗം ജെ.സൂജ എന്നിവർ സംസാരിച്ചു.അടൂരിൽ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് വള്ളിക്കോട് ഉദ്ഘാടനം ചെയ്തു കെ രവിചന്ദ്രൻ സി.ജെ.ജയശ്രീ,ടി കെ സുനിൽ ബാബു ,ആർ രജനിഷ് എന്നിവർ സംസാരിച്ചു .റാന്നിയിൽ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി ബി മധു ഉദ്ഘാടനം ചെയ്തു .ടി കെ സജി,ഓ.ടി.ദിപിൻദാസ് എന്നിവർ സംസാരിച്ചു മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ സഞ്ജീവ് ഉദ്ഘാടനം ചെയ്തു