കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം നല്‍കാതെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെയും ഭരണഘടന ഉറപ്പു നല്‍കുന്ന ഫെഡറലിസം സംരക്ഷിക്കുന്നതിനും കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും രാജ്യതലസ്ഥാനത്ത് നടത്തിയ ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 1000 കേന്ദ്രങ്ങളില്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി. സംസ്ഥാനങ്ങളുടെ ഭരണനിര്‍വ്വഹണ പ്രക്രിയയിലും ധനവിനിയോഗത്തിലും കൈകടത്താനും അതുവഴി ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചിട്ടുള്ളത്.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.