പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 3000 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മഹാമാരി സൃഷ്ടിച്ച കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്ക് മേൽ തീവെട്ടിക്കൊള്ള  നടത്തുന്നതിനാണ് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നത്. പെട്രോളിയം കമ്പനികളുടെ ഇഷ്ടാനുസരണം വില നിർണ്ണയിക്കുകയും അനുദിനം വില വർദ്ധിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തെ സാധാരണ ജന ജീവിതം അത്യധികം ദുരിതപൂർണമാക്കിയിരിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും രാജ്യത്ത് വർധിച്ചു വരുന്നതായി വിവിധ റിപ്പോർട്ടുകളും കണക്കുകളും സൂചിപ്പിക്കുന്നു.  കെടുതിയനുഭവിക്കുന്ന  ജനങ്ങളെ സഹായിക്കുന്നതിനു പകരം കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും അവരുടെ സമ്പത്ത് കുന്നുകൂട്ടുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധം ഉയർന്നു വരികയാണ്. മഹാമാരിക്കിടയിലും മോഡിയുടെ ഇന്ധന കൊള്ള. പ്രതിഷേധ കൊടുങ്കാറ്റുയർന്നു.

ജനദ്രോഹത്തിൻ്റെ മറു പേരാണ് മോഡി ഭരണം. മഹാമാരിയിൽ ജോലിയും കൂലിയുമില്ലാതെ വലയുന്നപാവങ്ങളെ ദുരിതക്കയത്തിൽ മുക്കി കൊല്ലുകയാണ് നിർബാധം തുടരുന്ന പെട്രോൾ / ഡീസൽ വില വർദ്ധന.രാജ്യത്തെ 135 ജില്ലകളിൽ ഇതിനകം പെട്രേൾ വില 100 രുപ കടന്നു. നികുതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വർദ്ധനവാണ് മോഡി ഭരണത്തിൽ രാജ്യത്തുണ്ടായിരിക്കുന്നത്. 2014ൽ കേന്ദ്ര നികുതി പെട്രോളിനും ഡീസലിനും യഥാക്രമം 9.48 രൂപയും 3.56 ഉം ആയിരുന്നത് 2020ൽ 32.89 ഉം 31. 81 ഉം ആയി വർദ്ധിച്ചു.5 ലക്ഷം കോടി രൂപയാണ് ഇതിലൂടെ മോഡി സർക്കാർ കൊള്ളയടിച്ചത്

എന്നാൽ ക്രൂഡോയിലിൻ്റെ വില ബാരലിന് 107 ഡോളറിൽ നിന്ന് 42 ഡോളറായി കുറഞ്ഞു

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ സ്തംഭിപ്പിച്ച മെയ് മാസത്തിൽ പോലും ഒരു ലിറ്റർ ഡീസലിന് 4.79 രുപയും പെട്രേളിന് 3.93 രൂപയും കൂട്ടി.

രോഗബാധിതരായി ആയിരങ്ങൾ ദിനംപ്രതി രാജ്യത്ത് മരിച്ച് വീഴുമ്പോഴുംവറുതിയിൽ ജീവിതം സ്തംഭിച്ചു നിൽക്കുമ്പോഴും കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന BJP സർക്കാരിൻ്റെ കാട്ടുനീതിക്കെതിരെ യുള്ള പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരുംFSETO ആഭിമുഖ്യത്തിൽ 3000 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.