Kerala NGO Union

കണ്ണൂർ; മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ 10 ഏരിയകളിലായി വിവിധ വിദ്യാലയങ്ങൾ ശുചീകരിച്ചു.
കണ്ണൂർ താവക്കര ഗവ. യുപി സ്കൂളിന്റെ ശുചീകരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ ഗവ. എൽ പി സ്കൂളിന്റെ ശുചീകരണം മുൻ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിൻ്റെ ശുചീകരണം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു.
മൊറാഴ ഗവ. യുപി സ്കൂളിൻ്റെ ശുചീകരണം ആന്തൂർ നഗരസഭ ആരോഗ്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഗവ. ടി ടി ഐ (മെൻ) മോഡൽ യുപി സ്കൂളിൻ്റെ ശുചീകരണം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
താണ മുഴത്തടം ഗവ.  യുപി സ്കൂളിന്റെ ശുചീകരണം യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ഗവ. എൽപി സ്കൂളിന്റെ ശുചീകരണം തലശ്ശേരി നഗരസഭ കൗൺസിലർ സി ഒ ടി ബഷീർ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂർ തലക്കാണിയിലെ ഗവ. യുപി സ്കൂൾ ശുചീകരണം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രതീശൻ ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് ഗവ. എൽ പി സ്കൂൾ ശുചീകരണം യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് ഉദ്ഘാടനം ചെയ്തു, ശ്രീകണ്ഠപുരം പരിപ്പായി ഗവൺമെൻറ് എൽ പി സ്കൂൾ ശുചീകരണം യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ടിസന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *