മട്ടന്നൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കായി മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പതിനൊന്നാമത് കണ്ണൂർ ജില്ല കലോത്സവം സർഗോത്സവ് 2025 ൽ തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 30 മത്സരയിനങ്ങളിലായി 400 ലേറെ മത്സരാർത്ഥികൾ അണിനിരന്ന ആവേശകരമായ മത്സരത്തിനാണ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ സാക്ഷ്യം വഹിച്ചത്.
കലോത്സവം പ്രശസ്ത നാടക പ്രവർത്തകനും സിനിമ നടനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കെ ഷീബ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സമ്മാനങ്ങൾ വിതരണം ചെയ്തു.
കണ്ണൂർ നോർത്ത് ഏരിയ രണ്ടാം സ്ഥാനവും കണ്ണൂർ സൗത്ത് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കണ്ണൂർ സൗത്ത് ഏരിയയിലെ ജില്ലാ പോലീസ് ഓഫീസ് ജീവനക്കാരി അനഘ സജീവൻ മത്സരിച്ച നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കലാതിലകമായി. തലശ്ശേരി ഏരിയയിലെ ഗവ. ചിൽഡ്രൻസ് ഹോം ജീവനക്കാരൻ ശ്രീലേഷ് ടി കെ കലാപ്രതിഭയുമായി. സമാപന സമ്മേളനത്തിൽ സംഘവേദി കൺവീനർ ജയരാജൻ കാരായി നന്ദി പറഞ്ഞു.
