കണ്ണൂർ: കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കായികമേള കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ വച്ച് നടന്നു. കായികമേള മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം കെ പി രാഹുൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത, കെ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ സ്വാഗതവും ജോയിൻ സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.
കായികമേളയിൽ 215 പോയിൻ്റ് കരസ്ഥമാക്കി കൊണ്ട് തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി, രണ്ടാം സ്ഥാനം പയ്യന്നൂർ (72) ഏരിയയും മൂന്നാം സ്ഥാനം മെഡിക്കൽ കോളേജും (68) കരസ്ഥമാക്കി. കായികമേളയിൽ വനിതകളുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ പയ്യന്നൂർ ഏരിയയിലെ എം വി പുഷ്പവല്ലിയും സൂപ്പർ സീനിയർ വിഭാഗത്തിൽ കണ്ണൂർ നോർത്ത് ഏരിയയിലെ സുബിത പൂവട്ടയും തലശ്ശേരി ഏരിയയിലെ ഹസീന ആലിയമ്പത്ത് സീനിയർ വിഭാഗത്തിൽ മെഡിക്കൽ കോളേജ് ഏരിയ സിനു തോമസ് എന്നിവരും പുരുഷന്മാരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ കണ്ണൂർ ഏരിയയിലെ കെ ഷാനിയും, തലശ്ശേരി ഏരിയയിലെ സലിം കിളച്ച പറമ്പത്തും സൂപ്പർ സീനിയർ വിഭാഗത്തിൽ കണ്ണൂർ ഏരിയയിലെ സുശാനന്ദ് ടി കെയും സീനിയർ വിഭാഗത്തിൽ തലശ്ശേരി ഏരിയയിലെ അബ്ദു സാലി എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ വച്ച് യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ വിജയികൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു. സമ്മാനവിതരണ ചടങ്ങിൽ സംഘവേദി കൺവീനർ ജയരാജൻ കാരായി നന്ദി പറഞ്ഞു
കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ തലശ്ശേരി ഏരിയ ടീം സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരനിൽ നിന്നും ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങുന്നു