കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക , സംസ്ഥാന സർക്കാരിൻ്റ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക ,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക -പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതി റിപ്പോർട്ട് തുടർ നടപടികൾ സ്വീകരിക്കുക ,ജനോൻ മുഖ സിവിൽസർവീസ് യാഥാർഥ്യമാക്കുക, സ്ത്രീ പക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക, തുടങ്ങിയ പ്രസക്തമായ അഞ്ച് മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ച് കേരള എൻജിഒ യൂണിയൻ  ധര്‍ണ്ണ നടത്തി.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്താകമാനം ഉയർന്നുവരുന്ന പോരാട്ടങ്ങളുടെ മുൻനിരയിലേക്ക് ജീവനക്കാരും . സംസ്ഥാനത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും സമരത്തിന്റെ മുദ്രാവാക്യങ്ങൾ പ്രതിധ്വനിച്ചു. ഒപ്പം കേരളത്തിന്റെ ജനകീയ ബദലിന്റെ പ്രസക്തിയും അനിവാര്യതയും ധർണ്ണയിലെങ്ങും മുഴങ്ങിക്കേട്ടു. 1005 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ധര്‍ണ്ണയിൽ കോവിഡ് പ്രോട്ടോക്കോളിനകത്തു നിന്നുകൊണ്ടുതന്നെ പതിനായിരത്തിലധികം ജീവനക്കാർ അണിനിരന്നു.