കേരളത്തിലെ ഏറ്റവും പഴക്കമുള്ള വകുപ്പുകളിലൊന്നാണ് സർവ്വേ വകുപ്പ്. റീസർവ്വേ, പട്ടയ സർവ്വേ, എൽ.ആർ.എം. പ്രവർത്തനങ്ങൾ, അന്തർസംസ്ഥാന അതിർത്തി സർവ്വേ, വികസന പ്രവർത്തന ങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂസർവ്വേ തുടങ്ങിയ സുപ്രധാനമായ ഉത്തരവാദിത്തങ്ങൾ നിർവ്വ ഹിക്കുന്ന വകുപ്പാണ് സർവ്വേ വകുപ്പ്.വകുപ്പ് രൂപീകരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രധാന ലക്ഷ്യമായ റീസർവ്വേ പൂർത്തീകരി ക്കാൻ കഴിഞ്ഞില്ല എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വകുപ്പ് മേധാവികളുടെ ദീർഘവീക്ഷണത്തിന്റെ അപര്യാപ്തതയും പ്രവർത്തനങ്ങളുടെ ശാസ്ത്രീയമായ ആസൂത്രണത്തിൻ്റെ അഭാവവുമെല്ലാം ലക്ഷ്യം നേടുന്നതിന് തടസ്സമായിട്ടുണ്ട്. എന്നാൽ വകുപ്പിൻ്റെ പോരായ്‌മകൾ കണ്ടെത്തി കാര്യക്ഷമമാക്കുന്നതിന് പകരം വകുപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് യു.ഡി.എഫ്. സർക്കാരുകൾ സ്വീകരിച്ചത്. 2002 ജനുവരി 16-ന്റെ ഉത്തരവിൻ്റെ ഭാഗമായി 11,658 തസ്തികകൾ ഇല്ലാതാക്കിയപ്പോൾ അതിൽ 652 തസ്തിക കൾ സർവ്വേ വകുപ്പിന്റേതായിരുന്നു. ഇത് വകുപ്പിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയു ണ്ടായി. 2012 ഒക്ടോബർ 31 ന്റെ ഉത്തരവിലൂടെ യു.ഡി.എഫ്. സർക്കാർ റീസർവ്വേ പ്രവർത്തനങ്ങൾ സർക്കാർ ഭൂമിയിൽ മാത്രമാക്കി നിജപ്പെടുത്തുകയും സ്വകാര്യ ഭൂമിയിലെ റീസർവ്വേ പ്രവർത്തനങ്ങൾ സ്വകാര്യമേഖലയ്ക്ക് നൽകുകയും ചെയ്തു. ഈ തീരുമാനം വകുപ്പിൻ്റെ പ്രാധാന്യം കുറയ്ക്കുക മാത്ര മല്ല, സ്വകാര്യ വ്യക്തികൾ കയ്യടക്കിയ സർക്കാർ ഭൂമി എന്നെന്നേക്കുമായി നഷ്ടമാവുന്ന സ്ഥിതിയും സംജാതമാക്കി. സർവ്വേ റെക്കോർഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങളും സ്വകാര്യ ഏജൻസി കൾക്ക് നൽകാനുള്ള തീരുമാനവും യു.ഡി.എഫ്. സർക്കാർ ഏറ്റെടുക്കുകയുണ്ടായി. ഇതിനെതിരെ ജീവ നക്കാർ നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് തീരുമാനത്തിൽ നിന്നും സർക്കാരിന് പിന്തിരിയേ ണ്ടിവന്നു.2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാരാണ്, യു.ഡി.എഫ്. സർക്കാർ നിർത്തി വെച്ച റീ-സർവ്വേ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുകയും നിയമന ങ്ങൾ നടത്തുകയും ചെയ്‌ത് വകുപ്പിനെ ശാക്തീകരിച്ചു. 2021-ൽ 4 വർഷത്തിനകം സംസ്ഥാനത്തെ റീസർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി പ്രത്യേക കർമ്മപദ്ധതി തന്നെ എൽ.ഡി.എഫ്. സർക്കാർ തയ്യാറാക്കുകയുണ്ടായി. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തുകൊണ്ട് 2022 നവംബർ 1 മുതൽ ഡിജിറ്റൽ സർവ്വേ ആരംഭിക്കുകയുണ്ടായി. ഇതിനായി CORS, RTK-Rover, DRONE തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനാൽ റീസർവ്വേയുടെ സമയബന്ധിതമായ പൂർത്തീകരണത്തിന്റെ വേഗത കൂട്ടും. പദ്ധതിയുടെ പൂർത്തീകരണത്തിനായി റീ-ബിൽഡ് കേരളയിൽ നിന്ന് 850 കോടി രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തെ വികസനക്ഷേമപ്രവർത്തനങ്ങൾക്ക് പിന്തുണനൽകാനും എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാസേവനങ്ങളും സ്‌മാർട്ട് എന്ന ലക്ഷ്യത്തോടെയും നടപ്പി ലാക്കുന്ന ഡിജിറ്റൽ സർവ്വെയിൽ 2 വർഷം കൊണ്ട് 5 ലക്ഷം ഹെക്‌ടർ ഭൂമി അളന്നുകഴിഞ്ഞു. ഇത് സർവ്വകാല റെക്കാഡാണ്. രണ്ടു ഘട്ടങ്ങളിലായി 436 വില്ലേജുകളിൽ സർവ്വെ തുടങ്ങി. 210 ഓളം വില്ലേജു കളിൽ ഫീൽഡ് ജോലികൾ പൂർത്തിയാക്കി റവന്യൂവകുപ്പിന് കൈമാറാൻ ഒരുങ്ങുന്നു. രാജ്യത്ത് തന്നെ3 വകുപ്പുകളുടെ (സർവ്വെ, റവന്യൂ, രജിസ്ട്രേഷൻ) ഏകോപനം ‘എൻ്റെ ഭൂമി’ എന്ന പോർട്ടലിലൂടെ നടപ്പിലാക്കിയ ആദ്യത്തെ വില്ലേജായി കാസർഗോഡ് ജില്ലയിലെ ഉജാർ ഉൾവർ വില്ലേജ് മാറി. ജനകീ യവും സുതാര്യവുമായ സംവിധാനത്തിലൂടെ നടപ്പിലാക്കിയ ഈ പദ്ധതി കൂടുതൽ കാര്യക്ഷമമായും പോരായ്‌മകളില്ലാതെയും നടപ്പിലാക്കാൻ കഴിയണം. ജില്ലാതലത്തിൽ നിശ്ചയിച്ച സെറ്റിൽമെൻ്റ് കമ്മിറ്റി യുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. വില്ലേജുകളുടെ വിസ്‌തീർണ്ണം കണക്കാക്കി ക്യാമ്പ് ഓഫീസ്, വാഹനം എന്നിവ നൽകണം. സർവ്വെ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഫീൽഡ് തല ജോലികളിൽ ഇടപെടേണ്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ ജോലിക്രമീകരണ വ്യവസ്ഥയിൽ ഓഫീസുകളിൽ നിയമിക്കുന്നതിലൂടെ ഡിജിറ്റൽ സർവ്വേയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകു ന്നുണ്ട്. ഡിജിറ്റൽ സർവ്വെ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തീകരിക്കാൻ സഹായകരമാവും വിധം ജീവനക്കാരുടെ വിന്യാസം മാനദണ്ഡപ്രകാരം നടത്താനും ഭൂമി ശാസ്ത്രപരമായ പ്രത്യേകത കൾകൂടി പരിഗണിച്ച് ഔട്ട് ടേൺ ശാസ്ത്രീയമായി നിശ്ചയിക്കാനും കഴിയണം. ഡിജിറ്റൽ സർവ്വേയു മായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ഇത്തരം പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടാൽമാത്രമെ 4 വർഷം എന്ന കാലാവധിക്കുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂ.ഒരേ അടിസ്ഥാന ശമ്പളവും യോഗ്യതയുമുള്ള സർവ്വേയർ-ഡ്രാഫ്റ്റ്സ്‌മാൻ തസ്തികകളുടെ സംയോജന നടപടികൾ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ശാസ്ത്രീയ മായി പൂർത്തിയാക്കേണ്ടതാണ്. ഇത് വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കി റീസർവ്വേ നടപടികൾ സമ യബന്ധിതമായി പൂർത്തീകരിക്കാൻ സഹായകരമാവും. സർവ്വേയർ/ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികകളെ സംയോജിപ്പിച്ച് സർവ്വേയർ-കം-ഡ്രാഫ്റ്റ്സ്‌മാൻ’ എന്നാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർന ടപടികൾ ഉണ്ടായില്ല. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയിലെ ജീവനക്കാരെ കൂടി ഫീൽഡ്‌തല ജോലികൾക്ക് നിയോഗിക്കുന്നതിന് സർവ്വേ മാന്വലിലും സ്പെഷ്യൽ റൂളിലും ആവശ്യമായ ഭേദഗതികൾ വരുത്തണം.ഡ്രാഫ്റ്റ്സ്‌മാന്റെ പ്രമോഷൻ തസ്‌തികയായ ഹെഡ്ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയിലേക്ക് സ്ഥാന ക്കയറ്റം അനുവദിക്കുന്നില്ല. നിലവിൽ ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയിലേക്ക് നിയമനം നടക്കുന്നില്ലെന്നും അതുകൊണ്ട് 6:1 അനുപാതം പാലിക്കുന്നതിന് ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയുടെ എണ്ണം കുറവാണെന്നുമുള്ള വാദമാണ് ഇതിനായി ഉയർത്തുന്നത്. വകുപ്പിൽ സർവ്വേയർ, ഡ്രാഫ്റ്റ്സ്‌മാൻ സംയോജന നടപടികൾ നിയമപരമായി സ്വീകരിക്കാതെ, എൻട്രി കേഡറിലുള്ള തസ്‌തികയുടെ പേരുമാറ്റം മാത്രം വരുത്തി അർഹ മായ പ്രമോഷൻ നിഷേധിക്കുന്നത് നീതീകരിക്കാനാവാത്തതാണ്. ഒരു കാറ്റഗറി/തസ്‌തിക ഇല്ലാതാകു മ്പോൾ മുകൾതട്ടിലേക്കുള്ള സ്ഥാനക്കയറ്റം നൽകുകയും എൻട്രി കേഡർ തസ്‌തിക വാനിഷിംഗ് കാറ്റ ഗറിയാക്കി മാറ്റുകയും ചെയ്ത് നിലവിലുള്ളവരുടെ സ്ഥാനക്കയറ്റ അവസരങ്ങൾ സംരക്ഷിക്കുന്ന രീതി യാണ് എല്ലാ വകുപ്പിലും സ്വീകരിച്ചുപോരുന്നത്. അതിനാൽ ഇരുവിഭാഗങ്ങളുടെയും അർഹമായ സ്ഥാന ക്കയറ്റം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം.3/2017 ഉത്തരവ് പ്രകാരം നടക്കേണ്ട പൊതുസ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി പൂർത്തീ കരിക്കാൻ വകുപ്പ് തയ്യാറാവുന്നില്ല. 2023-ലെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയായത് 2024 ജനുവരിയിൽ മാത്രമാണ്. ഇപ്പോൾ 2025 ജനുവരിയിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 2024 ഏപ്രിൽ മാസം 3 വർഷം പൂർത്തിയായ ജീവനക്കാരെ ഉൾപ്പെടുത്തിയാണ്. ഇങ്ങനെ മുൻകാലപ്രാബല്യത്തിൽ സ്ഥലംമാറ്റ അപേക്ഷ വിളിക്കുന്ന രീതി മറ്റൊരുവകുപ്പിലും കാണാൻ കഴിയില്ല. ഇത് 3/2017 ലെ സർക്കാർ ഉത്തരവിന് വിരുദ്ധ മാണ്. സ്ഥലംമാറ്റ മാനദണ്ഡം മറികടക്കാൻ വർക്കിംഗ് അറേഞ്ച്മെൻ്റ് നടത്തുന്ന രീതിയും അംഗീകരി ക്കാനാവില്ല. അതുകൊണ്ട് പൊതുസ്ഥലംമാറ്റ നടപടികൾ മാനദണ്ഡം പാലിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.ഈ സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ജനുവരി 28-ന് കേരള എൻ.ജി.ഒ. യൂണിയൻ്റെ നേതൃത്വത്തിൽ സർവ്വേ ഡയറക്‌ടറേറ്റ്/അസി. ഡയറക്‌ടർ ഓഫീസ്/സർവ്വേ സൂപ്രണ്ട് ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി.