സർവീസ് സംഘടനാ നേതാവ് ട്രേഡ് യൂണിയനിസ്റ്റ്, നിയമസഭാംഗം, പൊതു പ്രവർത്തകൻ, എന്നീ നിലകളകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഇ.പത്മനാഭൻ്റെ 34 -ാമത് ഓർമ്മദിനത്തിൽ കേരള എൻ.ജി.ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി, അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ യൂണിയൻ്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയെ നയിച്ച ആളുമാണ് ഇ.പത്മനാഭൻ. 1965 ൽ യൂണിയൻ്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി 17 വർഷം ജനറൽ സെക്രട്ടറിയായും പ്രസിഡൻ്റായും സംഘടനയെ നയിച്ചു. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ക്ഷാമബത്ത നേടിയെടുക്കുവാൻ 1967 നടന്ന അനിശ്ചിതകാല പണിമുടക്കം ,അഞ്ചു വർഷ ശമ്പള പരിഷ്കരണ തത്വം അംഗീകരിപ്പിക്കാനായി 1973 ൽ നടന്ന 54 ദിവസത്തെ പണിമുടക്കം തുടങ്ങി എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക് ഇ.പി. നേതൃത്വം നൽകി. 1975ൽ അടിയന്തിരാവസ്ഥക്കാലത്ത് മി സാ തടവുകാരനായി ഒന്നര വർഷം ജയിൽ വാസം അനുഭവിച്ചു. 1990 ൽ ഡൽഹിയിൽ നടന്ന വർഗീയ വിരുദ്ധ കൺവൻഷനിൽ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. യൂണിയൻ ജില്ലാ കമ്മറ്റി ആഫീസിനു മുമ്പിൽ പ്രസിഡൻ്റ് ജി.ബിനു കുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രഭാഷണം നടത്തി. പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനുമുന്നിൽ ടൗൺ ഏരിയ വൈ: പ്രസിഡൻ്റ് ഹലീലുള്ള ഖാൻ പതാക ഉയർത്തി .യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കളക്ടറേറ്റിന് മുന്നിൽ ഏരിയാ പ്രസിഡണ്ട് ജെ.സുജ പതാക ഉയർത്തി ജില്ലാ സെക്രട്ടറി ആർ. പ്രവീൺ പ്രഭാഷണം നടത്തി. റാന്നി മിനി സിവിൽസ്റ്റേഷന് മുന്നിൽ ഏരിയ പ്രസിഡൻ്റ് കെ.എസ്.ദേവി ചിത്ര പതാക ഉയർത്തി സംസ്ഥാന കമ്മറ്റിയംഗം എസ്.ലക്ഷ്മീദേവി പ്രഭാഷണം നടത്തി. കോന്നിയിൽ ഏരിയാ പ്രസിഡണ്ട് എം.സുമാദേവി പതാക ഉയർത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ പ്രഭാഷണം നടത്തി.മല്ലപ്പള്ളിയിൽ ഏരിയാ പ്രസിഡണ്ട് എം.അനൂപ് ഫിലിപ്പ് പതാക ഉയർത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ജി. അനീഷ്കുമാർ പ്രഭാഷണം നടത്തി . അടൂരിൽ ഏരിയ പ്രസിഡൻ്റ് സി.ജെ. ജയശ്രി പതാക ഉയർത്തി. ജില്ലാ ജോ:സെക്രട്ടറി ആദർശ് കുമാർ പ്രഭാഷണം നടത്തി. തിരുവല്ലയിൽ ഏരിയാ പ്രസിഡണ്ട് അനൂപ് അനിരുദ്ധൻ പതാക ഉയർത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എൽ.അഞ്ജൂ പ്രഭാഷണം നടത്തി.