കണ്ണൂർ: മലയാളത്തെ ലോകത്തോളം വളർത്തിയ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ അനുസ്മരണം കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും പുരോഗന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റുമായ ടി പി വേണുഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ടി പി വേണുഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.