കേരളാ എൻ.ജി.ഒ യൂണിയൻ ജില്ലാ കലാ-കായിക വേദിയായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാ സ്പോർട്സ് മീറ്റിൽ സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. സ്ത്രീകൾക്കും പുരുഷന്മാർക്കും സീനിയർ, സൂപ്പർ സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളായി നടന്ന മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ സുധീഷ് കുമാർ കെ.എസ് (ജില്ലാ ആശുപത്രി ,കോഴഞ്ചേരി, കാവ്യ കൃഷ്ണൻ(F HC പ്രമാടം) , സൂപ്പർ സീനിയർ വിഭാഗത്തിൽ അബ്ദുൾ കരീം കെ (ഗവ. പോളിടെക്നിക്ക് കോളേജ്, അടൂർ) സുമി സോമൻ( GVHSS കൈപ്പട്ടൂർ) മാസ്റ്റേഴ്സ് വിഭാഗത്തിൽ കെ.വേണുഗോപാൽ (ജില്ലാ രജിസ്ട്രാർ ഓഫീസ് പത്തനംതിട്ട), ത്രേസ്യാമ്മ പി.റ്റി (ജില്ലാ ആശുപത്രി കോഴഞ്ചേരി)എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ,അടൂർ, കോന്നി ഏരിയകൾ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി.കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരങ്ങൾ മുൻ സംസ്ഥാന വോളിബോൾ താരവും കേരള പോലീസ് വോളിബോൾ ടീം പരിശീലകനുമായ കെ. മധുസൂദനപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതം പറഞ്ഞു. കൊടുമൺ ഇ.എം.എസ് സ്പോർട്സ്& ഗെയിംസ് അക്കാദമി ചെയർമാൻ എ.എൻ സലിം ,യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രസീവ് ആർട്സ് കൺവീനർ കെ. രവിചന്ദ്രൻ നന്ദി പറഞ്ഞു. 100 മീറ്റർ ഓട്ടം സുധീഷ് കുമാർ കെ. എസ്, വേണുഗോപാൽ കെ, ത്രേസ്യാമ്മ പി.റ്റി , ബബിത ആർ.സി, അബ്ദുൾ കരിം എന്നിവർ ഒന്നാം സ്ഥാനം നേടി. 200 മീറ്റർ ഓട്ടം ഷൈലജ എം രമ.റ്റി, സുദീഷ് കുമാർ.കെ.എസ്, രാജേഷ് പി.എസ്,വേണുഗോപാൽ കെ , ബബിത :ആർ.സി.1000 മീറ്റർ ‘3000 മീറ്റർ നടത്തം ലോംഗ് ജംമ്പ് – അബ്ദുൾ കരിം.കെ, സുമി സോമൻ, ത്രേസ്യാമ്മ.പി.ടി. ട്രിപ്പിൾ ജംമ്പ് ഷോട്ട്പുട്ട് സുമി സോമൻ, മനോജ് കുമാർ . എ.എം മുഹമ്മദ് ഷാജി. എൻ, ജിജിൻ വിജയൻ, കാവ്യ കൃഷ്ണൻ,ലാലി. കെ. പി 800 മീറ്റർ ഓട്ട മത്സരം ത്രേസ്യാമ്മ, റോബിൻ കെ തോമസ്, രാജേഷ് പി.എസ്, ഡിസ്കസ്ത്രോ ലാലി.കെ.പി, ബബിത ആർ.സി, കാവ്യ കൃഷ്ണൻ,രാജേഷ്.ആർ, മനോജ് കുമാർ എ.എം , മുഹമ്മദ് ഷാജി എൻ ജാവലിൻ ത്രോ ജസ്ന കെ.എം, ബബിത ആർ സി ലാലി കെ.പി, സിജു സൈമൻ,വേണു ഗോപാൽ.കെ, ജിജിൻ വിജയൻ400 മീറ്റർ ഓട്ടം 4 X 100 മീറ്റർ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി . ഒന്നാം സ്ഥാനം നേടിയവർ 2024 ഡിസംബർ 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.