സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ കലോത്സവം ഞായറാഴ്ച രാവിലെ 9 മണി മുതൽ ധർമ്മശാലയിലെ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഏഴ് വേദികളിലായി നടന്നു. കലോത്സവത്തിൽ നാനൂറിലേറെ കലാപ്രതിഭകൾ 30 മത്സരയിനങ്ങളിലായി മത്സരിച്ചു. ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
കലോത്സവം സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാത്രിയിൽ നടന്ന സമാപന പരിപാടിയിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കൂത്തുപറമ്പ ഏരിയയിലെ എം നിഷയും തളിപ്പറമ്പ ഏരിയയിലെ പ്രജിഷയും കലാതിലകങ്ങളായും കണ്ണൂർ നോർത്ത് ഏരിയയിലെ ധനുർദേവ് കലാപ്രതിഭയുമായി
മത്സരത്തിൽ തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി തളിപ്പറമ്പ ഏരിയ രണ്ടാംസ്ഥാനവും കണ്ണൂർ നോർത്ത് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി