Kerala NGO Union

എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിലുകൾ ചോർന്നൊലിക്കാതിരിക്കാനായി ടാർപ്പോളിനുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.2023 മുതൽ നിരവധി സാന്ത്വന പ്രവർത്തനങ്ങൾ കോട്ടാംപാറയിൽ നടത്തിവരികയാണ്. കുട്ടികളിലെ വിളർച്ചയ്ക്കെതിരെ ഒരു വർഷം നീണ്ടു നിന്ന പോഷകാഹാര പദ്ധതി ഉൾപ്പടെ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗംജിജോ മോഡി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ജോജു വർഗ്ഗീസ്, ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.ലക്ഷ്മീദേവി, മാത്യു. എം.അലക്സ്, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ജി.അനീഷ് കുമാർ, എൽ. അഞ്ജു, ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.ഷൈബി തുടങ്ങിയവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *