സംസ്ഥാനത്തെ തദ്ദേശഭരണ പൊതു സർവീസ് യാഥാർത്ഥ്യം ആയത് പ്രകാരം പൊതു സർവ്വീസിലെ വിവിധ പുതിയ ഓഫീസുകളിലേക്ക് കടന്നുവന്ന ജീവനക്കാർക്ക് പുതിയ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വേണ്ടി കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പരിശീലന ക്ലാസ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ഡി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, പ്രതീഷ് എം എസ് (PWO1,നാരങ്ങാനം പഞ്ചായത്ത് ), ആർ സുരേന്ദ്രൻ പിള്ള (ജൂനിയർ സൂപ്രണ്ട് പത്തനാപുരം പഞ്ചായത്ത് )എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.