Kerala NGO Union

ആരോഗ്യ വകുപ്പിൽ ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റൻറ് തസ്തിക സൃഷ്ടിക്കുക,ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1,ഗ്രേഡ് 2 നേഴ്സിങ് അസിസ്റ്റൻറ് തസ്തികകളിൽ ഉടൻ പ്രമോഷൻ നടത്തുക, അന്തർജില്ലാ സ്ഥലംമാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക. യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ ജി ഒ യൂണിയൻറെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ആശുപത്രികൾക്കു മുമ്പിൽ പ്രകടനം നടത്തി. പത്തനംതിട്ട ഡി എം ഒ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. ആർ ബിജുരാജ് , കെ രാജേഷ് എന്നിവർ അഭിവാദ്യം ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാനവാസ് അഭിവാദ്യം ചെയ്തു. കോന്നി മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ പ്രസിഡൻറ് ജി.ബിനു കുമാർ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു ഉദ്ഘാടനം. ചെയ്തു. എസ്.ശ്രീലത അഭിവാദ്യം ചെയ്തു. അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു കെ രവിചന്ദ്രൻ,വി ഉദയകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ജോ:സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.സഞ്ജീവ് അഭിവാദ്യം ചെയ്തു.റാന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബി.മധു ഉദ്ഘാടനം ചെയ്തു ഒ.ടി. ദിപിൻദാസ് അഭിവാദ്യം ചെയ്തു.കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എൽ.അഞ്ജു ഉദ്ഘാടനം ചെയ്തു.എസ്.ഷെറീന ബീഗം അഭിവാദ്യം ചെയ്തു. കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി. ഷൈബി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *