ചരിത്രപ്രസിദ്ധമായ തലശ്ശേരി ജവഹർഘട്ട് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരിച്ചു.
മാലിന്യമുക്തം നവകേരളം പരിപാടിയോടൊപ്പം ചേർന്നു കൊണ്ടാണ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ അണിനിരന്നത്.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണം സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും തലശ്ശേരി ഏരിയ സെക്രട്ടറി പി ജിതേഷ് നന്ദിയും പറഞ്ഞു