Kerala NGO Union

കണ്ണൂർ; ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് കേരള എൻ ജി ഒ യൂണിയൻ്റെ 15 ജില്ലാ കമ്മിറ്റികളും കുറഞ്ഞത് ഒന്നെങ്കിലും മിയാവാക്കി വനവൽക്കരണം നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന മിയാവാക്കി വനവൽക്കരണത്തിൻ്റെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൻ്റെ പരിസരത്ത് കണ്ണൂർ എഡിഎം ഇൻ ചാർജ്ജ് കെ വി ശ്രുതി പ്ലാവിൻ തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. ശാസ്ത്രീയമായ രീതിയിൽ വനം വകുപ്പിൻ്റെ സഹകരണത്തോടെ വനവൽക്കരണ പ്രവർത്തനം അടുത്ത ദിവസങ്ങളിൽ പൂർത്തീകരിക്കും. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്മിത പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ പത്ത് ഏരിയകളും വ്യത്യസ്ഥമായ പരിപാടികളും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
പയ്യന്നൂരിൽ ട്രഷറി ഓഫീസർ ടി പി സോമനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. വി പി രജനിഷ്, പിവി മനോജ്, എം ടി ലിജു എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജ് ഏരിയയിൽ ആയുർവേദ മെഡിക്കൽ
കോളേജ്  പരിസരത്ത് ആശുപത്രി സൂപ്രണ്ട് കെ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീബ ബാലൻ, പി ആർ ജിജേഷ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ടി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി പ്രകാശൻ, സി ഹാരിസ് എന്നിവർ പ്രസംഗിച്ചു.
ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ ഒ പ്രസാദ്, ഡോ. മറിയം ജോൺ, പി സേതു , ബിന്ദു എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് തഹസിൽദാർ ആഷിക് തോട്ടോൻ ഉദ്ഘാടനം ചെയ്തു.  എൻ സുരേന്ദ്രൻ, റുബീസ് കച്ചേരി, ടി കെ ഷൈലു എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. പിപി അജിത് കുമാർ, കെ വിനോദൻ, ആതിര കെ ബി , പി വി അശോകൻ, സുരേശൻ വട്ടോളി, ധനേഷ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ഫിഷറീസ് കോംപ്ലക്സിൽ മത്സ്യഫെഡ് ജില്ലാ മാനേജർ വി രജിത ഉദ്ഘാടനം ചെയ്തു. കെ അജയകുമാർ നവാസ് കച്ചേരി എന്നിവർ പ്രസംഗിച്ചു.
തലശ്ശേരിയിൽ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി വി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി, പി ജിതേഷ്, രമ്യ കേളോത്ത് എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിന്ദു പാലക്കൽ ഉദ്ഘാടനം ചെയ്തു. കെ സുധീർ, പി ഡോളി , കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പേരാവൂർ മണത്തണ വില്ലേജ് ഓഫീസ് പരിസരത്ത് വില്ലേജ് ഓഫീസർ റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. പി എ ലനിഷ്,  ജി നന്ദനൻ, വി സൂരജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *