Kerala NGO Union

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം-2020 ഉപേക്ഷിക്കുക, വില ക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംഘടനകളുടെ നേതൃത്വത്തിൽ 2023 നവംബർ 03- ന് നടത്തുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥമുള്ള മേഖലാ പ്രചരണ വാഹനജാഥക്ക് ജില്ലയിൽ അടൂർ, പത്തനംതിട്ട, കോന്നി, റാന്നി,മല്ലപ്പള്ളി, തിരുവല്ല എന്നീ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരും അധ്യാപകരും ബഹുജനങ്ങളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി . കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനായും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനായും എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ മാനേജരായും എ കെ ജി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ , കെ എൽ എസ് എസ് എ സംസ്ഥാന സെക്രട്ടറി കെ അജീഷ് കുമാർ എന്നിവർ അംഗങ്ങളും ആയിട്ടുള്ള ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. മേഖല വാഹന പ്രചരണ ജാഥക്ക് അടൂരിൽ നല്‍കിയ സ്വീകരണത്തിൽ മുതിര്‍ന്ന ട്രേഡ് യൂണിയൻ നേതാവ് ആർ ഉണ്ണികൃഷ്ണ പിള്ള എക്സ് എം എൽ എ, അദ്ധ്യക്ഷത വഹിച്ചു . അഡ്വ. എസ് മനോജ്,(ചെയർമാൻ, മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റി) P രവീന്ദ്രൻ, (CITUഏരിയ സെക്രട്ടറി ) എസ്. ജയശ്രീ (ഏരിയ സെക്രട്ടറി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ) തുടങ്ങി വിവിധ വർഗ്ഗ ബഹു ജനസംഘടനകളുടെ സ്വീകരണം നൽകി ( എൻ എഫ് പി ഇ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി തോമസ് അലക്സ് സ്വാഗതവും കെ രവിചന്ദ്രൻ, (FSETO അടൂർതാലൂക്ക് പ്രസിഡന്റ്) നന്ദിയും പറഞ്ഞു. പത്തനംതിട്ടയിൽ സംഘാടകസമിതി ചെയർമാൻ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം വി സഞ്ജു പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് ശ്യാമ ശിവൻ, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് രാജേഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വർഗ്ഗ ബഹുജന സംഘടനകളും നൂറുകണക്കിന് സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പേരിൽ ജാഥയ്ക്ക് സ്വീകരണം നല്‍കി. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു മേഖല വാഹന പ്രചരണ ജാഥക്ക് കോന്നിയിൽ സ്വീകരണം നൽകി. സംഘാടകസമിതി ചെയർമാൻ മലയാലപ്പുഴ മോഹനൻ(ClTU സംസ്ഥാന കമ്മിറ്റിയംഗം ) അദ്ധ്യക്ഷത വഹിച്ചു സ: എസ്. ജ്യോതിഷ് (KSTA ജില്ലാ വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. ജാഥ സ. മലയാലപ്പുഴ മോഹനൻ, എം എസ് ഗോപിനാഥൻ (CITUഏരിയ സെക്രട്ടറി ) സ:തുളസി മണിയമ്മ (ജില്ലാ ജോ. സെക്രട്ടറി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ) തുടങ്ങി വിവിധ വർഗ്ഗ ബഹു ജനസംഘടനകളുടെ സ്വീകരണം നൽകി. തോമസ് അലക്സ് (കോൺഫെഡറേഷൻ ) നന്ദി പറഞ്ഞു. മേഖല വാഹന പ്രചരണ ജാഥയ്ക്ക് റാന്നിയിൽ നൽകിയ സ്വീകരണത്തിൽ സംഘാടകസമിതി ചെയർമാൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സ. പി ആർ പ്രസാദ് അധ്യക്ഷനായിരുന്നു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡന്റ് ബിനു കെ സാം സ്വാഗതം പറഞ്ഞു . സംഘാടകസമിതി ചെയർമാൻ സ. പി ആർ പ്രസാദ് , മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ. കോമളം അനിരുദ്ധൻ , സിഐടിയു റാന്നി താലൂക്ക് സെക്രട്ടറി സ. കെ കെ സുരേന്ദ്രൻ , കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ കെ പി സുഭാഷ് കുമാർ,ഡിവൈഎഫ്ഐ ജില്ലാ ജോയിൻറ് സെക്രട്ടറി സ. ജിതിൻ രാജ്, മഹിളാ അസോസിയേഷൻ നേതാവ് സ. എം ആർ ലീലാ ഗംഗാധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹുജന സംഘടനകളും നിരവധി ഓഫീസുകളുടെയും സ്കൂളുകളുടെയും പേരിലും ജാഥയ്ക്ക് സ്വീകരണം നൽകി മേഖല വാഹന പ്രചരണ ജാഥക്ക് മല്ലപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സ:കെ കെ സുകുമാരൻ (ClTU ജില്ല വൈസ് പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ചു സ:സഞ്ജീവ് (FSETO താലൂക്ക് സെക്രട്ടറി)സ്വാഗതം ആശംസിച്ചു. സ:കെ.കെ സുകുമാരൻ (CITU ജില്ല വൈസ് പ്രസിഡന്റ് ) സ:ബിന്ദു ചാത്തനാട്ട് (ഏരിയ. സെക്രട്ടറി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ) സ:KP രാധാകൃഷ്ണൻ (കർഷക സംഘം)P N രാജൻ (KSKTU)തുടങ്ങി വിവിധ വർഗ്ഗ ബഹു ജനസംഘടനകളുടെയും സർക്കാർ ഓഫീസുകളും സ്കൂളുകളുടേയും പേരിൽ സ്വീകരണം നൽകി.തിരുവല്ലയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ സനൽ കുമാർ അധ്യക്ഷനായിരുന്നു സംഘാടകസമിതി കൺവീനർ പി ജി ശ്രീരാജ് സ്വാഗതം പറഞ്ഞു ജില്ലയിലെ 6 താലൂക്ക് ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ, ജാഥാ ക്യാപ്റ്റൻ, കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ,  വൈസ് ക്യാപ്റ്റൻ, കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, ജാഥാ മാനേജർ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ ,എ കെ ജി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ , കെ എൽ എസ് എസ് എ സംസ്ഥാന സെക്രട്ടറി കെ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ലഭിച്ച ആവേശോജ്ജ്വല സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *