സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയ്ക്ക് പിൻതുണനൽകിക്കൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ഓഫീസ് പരിസരങ്ങൾ ശുചീകരിച്ചു. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്റ്ററേറ്റ് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ ട്രഷറർ എസ്. ബിനു റ്റി. ആർ. ബിജുരാജ് ,ജെ.സുജ ഏരിയ സെക്രട്ടറി എസ്. ഷെറീന ബീഗം എന്നിവർ സംസാരിച്ചു. പത്തനംതിട്ട ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫിനാൻഷ്യൽ കോംപ്ലക്സ്പരിസരം ശുചീകരിച്ചു. പത്തനംതിട്ട നഗരസഭ ക്ലീൻ സിറ്റി മാനേജർ എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.ബിനു,അജി എസ് കുമാർ, ജി.ലേഖ ഏരിയ സെക്രട്ടറി എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.എൻ. മോഹനൻ യൂണിയൻ ഏരിയ സെക്രട്ടറി കെ.സഞ്ജീവ്, വൈസ് പ്രസിഡൻ്റ് കെ.എം അൻസാരി എന്നിവർ സംസാരിച്ചു.