Kerala NGO Union

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു സ. രാജൻ റാവുത്തർ 2025 മാർച്ച് 25ന് നിര്യാതനായി. സർവീസിന്റെ തുടക്കകാലത്ത് പൊതു വിദ്യാഭ്യാസ വകുപ്പിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പിലും സഖാവ് ജോലി ചെയ്തിരുന്നു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറായി സർവീസിൽ നിന്നും വിരമിച്ചു. ജില്ലയിലെ സംഘടനയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനയാണ് സഖാവ് നൽകിയിട്ടുള്ളത്. 2002 ലെ 32 ദിവസം നീണ്ടുനിന്ന ജീവനക്കാരുടെ ഐതിഹാസിക പണിമുടക്കത്തിൽ ജയിൽവാസവും പോലീസ് മർദ്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.00 മണിക്ക് പത്തനംതിട്ട ടൗൺഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സ. എ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി, കെ. ജി. ഒ എ ജില്ലാ ജോ:സെക്രട്ടറി സി.പി. രാജേഷ് കുമാർ കെ.ജി.എൻ.എ ജില്ലാ സെക്രടറി ദീപാ ജയപ്രകാശ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ട്രഷറർ എസ്. ബിനു നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *