Kerala NGO Union


നവകേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി.എച്ച് അശോകൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു. എൻ.ജി.ഒ യൂണിയന്റെയും കേരള മുനിസിപ്പൽ കോമൺ സർവ്വീസ് യൂണിയന്റെയും ലയനം സംബന്ധിച്ച പ്രമേയം ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ അവതരിപ്പിച്ചു. പ്രമേയം കൗൺസിൽ എെകകണ്ഠേന പാസാക്കി. യോഗത്തിന്റെ ഭാഗമായി സമ്മേളന ഹാളിലേക്ക് കടന്നു വന്ന കെ.എം.സി.എസ്.യു സംഘടനാ പ്രതിനിധികളെ സമ്മേളന പ്രതിനിധികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷിന് എൻ.ജി.ഒ.യൂണിയൻ പതാക കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *