കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കൺവൻഷൻ ചേർന്നു.കേരള എൻ.ജി.ഒ യൂണിയൻ,കെ.ജി.എൻ.എ , കെ.ജി.ഓ .എ , കെ.എൻ.യു എന്നീ സംഘടനകൾ സംയുക്തമായി പ്രോഗ്രസീവ് നഴ്സസ് ഫോറം എന്ന പാനലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് ജില്ലാ കൺവെൻഷൻ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ഗാഥ, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.എസ് . ഹമീദ്, കെ.എൻ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അനൂപ് എൽദോസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ, കെ.ജി.എൻ.എ. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി. ഗീതാ മണി , ഡോ: എസ് ശ്രീകുമാർ (കെ ജി ഒ എ )എന്നിവർ അഭിവാദ്യം ചെയ്തു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് സ്വാഗതവും കെ.ജി.ഓ.എ സംസ്ഥാന കൗൺസിൽ അംഗം ഡോ.അംജിത് രാജീവൻ നന്ദിയും പറഞ്ഞു. കേരള നഴ്സസ് ഫോറം സ്ഥാനാർത്ഥികളുടെ വിജയത്തിനായുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ചെയർമാനും കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് കൺവീനറും കെ.എൻ.യു ജില്ലാ സെക്രട്ടറി ദിവ്യ ശിവരാജ് ജോ:കൗൺവീനറും കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഡോ: സുമേഷ് വാസുദേവൻ ട്രഷററുമായി ഇരുപത്തിമൂന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു