കേരള മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ തൃശ്ശൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ വിരുദ്ധമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിലെ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം
അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്. വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഇത്തരം അക്രമങ്ങള്‍.
മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ ജില്ലയിലെ ഓഫീസ് കോപ്ലക്സുകള്‍ക്കും വിദ്യാലയങ്ങൾക്കും മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ജില്ലയിൽ അയ്യന്തോൾ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം FSETO ജില്ലാസെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
തൃശൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. യു സലിൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് വി.വി.ശശി മാസ്റ്റര്‍, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി വരദൻ,
KGNA സംസ്ഥാന സെക്രട്ടറി ഷൈനി ആൻറണി, കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ സെൽവൻ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡൻറ് ടി എം ലത, KMCSU സംസ്ഥാന കമ്മറ്റി അംഗം എം ജി ദിലീപൻ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ, വൈസ് പ്രസിഡണ്ട് എം കെ ബാബു, ജില്ലാ ട്രഷറർ ഒ പി ബിജോയ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജേഷ്, വി വിമോദ്, സി ആനന്ദ്, എം എച്ച് റാഫി, ബിനോയ് കേസ്, സിജു മോൻ, ആർ എൽ സിന്ധു,
കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ബി സജീവൻ, കെ ജി ഒ എ ജില്ലാ കമ്മിറ്റി അംഗം രജീഷ് എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു
ജില്ലയിലെ ഓഫീസ് കോംപ്ലക്സുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലും നടന്ന പ്രകടനത്തിൽ നൂറു കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു.