കണ്ണൂർ: പൊതു സ്ഥലംമാറ്റം ഓൺലൈൻ മുഖാന്തിരം നടപ്പിലാക്കുക, സ്പെഷ്യൽ റൂൾ നടപടികൾ പൂർത്തിയാക്കുക, സിവിൽ/ക്രിമിനൽ കോടതികളുടെ സംയോജനം നടപ്പിലാക്കുക, വകുപ്പിലെ തസ്തികകൾ സംരക്ഷിക്കുക, ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ വിവിധ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി.
കണ്ണൂരിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഏരിയ സെക്രട്ടറി റുബീസ് കച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ വി പി രജനിഷ്, ടി മനോജ് എന്നിവരും തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ, സി ഹാരിസ് എന്നിവരും കൂത്തുപറമ്പിൽ കെ എം ബൈജു, കെ സുധീർ എന്നിവരും തലശ്ശേരിയിൽ പി ആർ സ്മിത, ജിതേഷ് എന്നിവരും ചൊക്ലിയിൽ ടി.പി സനീഷ് കുമാറും പ്രസംഗിച്ചു.