സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു.  FSETO ജില്ലാ പ്രസിഡൻറ സജീഷ് നാരായണൻ അദ്ധ്യക്ഷനായി. FSETO ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാർ സ്വാഗതം പറഞ്ഞു.
കെ.ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സുധാകരൻ, കെ.എസ് ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ, കെ.ജി.എൻ എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ഷീന, എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, പ്രസിഡന്റ് കെ.പി രാജേഷ് എന്നിവർ സംസാരിച്ചു.