സംസ്ഥാന സർക്കാർ ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കുന്ന ഒരു ഗഡു (3%) ക്ഷാമബത്തയുടെ കുടിശ്ശിക കൂടി അനുവദിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂരിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത്, കെ ഷാജി എന്നിവർ പ്രസംഗിച്ചു.