ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽപ്രകടനം നടത്തി.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന ആഹ്ലാദ പ്രകടനവും പൊതുയോഗവും കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ, കെ ജി ഒ എ ജില്ലാ ജോയിൻ്റ് സെക്രട്ടറി സി എം സുധീഷ് കുമാർ, പ്രത്യുഷ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പറഞ്ഞു.
പയ്യന്നൂരിൽ എ നിശാന്ത്, പി വി സുരേന്ദ്രൻ, പി വി മനോജ്, ടി പി സോമനാഥൻ തളിപ്പറമ്പിൽ കെ ദീപേഷ്, ടി എം പുഷ്പവല്ലി, ടി സന്തോഷ് കുമാർ, സി ഹാരിസ് തലശ്ശേരിയിൽ പി ആർ സ്മിത, ജയരാജൻ കാരായി, ഹേമന്ത് , മട്ടന്നൂരിൽ കെ രതീശൻ, ജി നന്ദനൻ, കെ രജിത്ത്, ഷാജി മാവില എന്നിവർ പ്രസംഗിച്ചു.