എഫ്.എസ്.ഇ.റ്റി.ഒ. വഞ്ചനാദിനം ആചരിച്ചു
കർഷകസമര ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും ജില്ലയിൽ 121 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, ജില്ലാ സെക്രട്ടറി വി.ആർ. അജു, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ്, ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം മിനിമോൾ, കെ.എം.സി.എസ്.യു. സംസ്ഥാന സെക്രട്ടറി എ.എം. രാജ, ജില്ലാ സെക്രട്ടറി എസ്. പ്രദീപ്, പ്രസിഡന്റ് റ്റി.ജി. രേഖ, എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്. ബിജു, പി. മിനിമോൾ, കെ.ജി.എൻ.എ. നേതാവ് അർച്ചന, ബി. സജീവ്, ഗോപു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.