കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാരുടെയും, അധ്യാപകരുടെയും ഐക്യദാർഢ്യ സദസ്സുകൾ.

ലോകം കണ്ട ഏറ്റവും വലിയ കർഷക സമരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 2020 നവംബർ 26 ന് ഭരണഘടനാ ദിനത്തിൽ ആരംഭിച്ച സമരം 10 മാസം പൂർത്തിയാകുമ്പോൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയതും, സമാനതകളില്ലാത്തതുമായ കർഷക പോരാട്ടമായി മാറി. മോദി സർക്കാരിൻറെ എല്ലാ അടിച്ചമർത്തലുകളേയും അതിജീവിച്ച് പ്രക്ഷോഭം മുന്നേറുകയാണ്. കോർപ്പറേറ്റ് കമ്പനികളുടെയും, വൻകിട കാർഷിക വിഭവ വ്യാപാരികളുടെയും താല്പര്യം മാത്രം സംരക്ഷിക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ എന്ന് കർഷക സമൂഹം തിരിച്ചറിഞ്ഞതുകൊണ്ടാണ് കർഷക സമരം ഓരോ ദിവസവും കരുത്താർജ്ജിച്ചു വരുന്നത്. നമ്മുടെ രാജ്യത്ത് കരാർ കൃഷി നടപ്പാക്കാനും, കാലക്രമത്തിൽ കർഷകരുടെ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറ്റം ചെയ്യാനും ഉദ്ദേശിച്ചു രൂപകൽപ്പന ചെയ്യപ്പെട്ട കാർഷികനിയമക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ് ഇന്ത്യയിലെ കർഷകർ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള ചുമതല രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കാകെയുണ്ട്. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗണ്സിലിന്റെയും, സമരസമിതിയുടെയും നേതൃത്വത്തിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും 2021 സെപ്റ്റംബർ 25 നു മേഖലാ കേന്ദ്രങ്ങളിൽ സായാന ഐക്യദാർഢ്യ സദസ്സുകൾ നടത്തി.

ത്ത് തിരുവനന്തപുരത്ത് ആക്ഷന്‍  കൗൺസിൽ ജനറൽ കൺവീനർ എം എ അജിത് കുമാർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.