എൻ.ജി.ഒ.യൂണിയൻ വയനാട് ജില്ലാ ഏരിയ സമ്മേളനങ്ങൾ കൽപ്പറ്റ സിവില്‍ സ്റ്റേഷന് ഏരിയ സമ്മേളനം 2021 നവംബര്‍ 18 ന് കൽപ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തിൽ ചേര്‍ന്നു. യൂണിയന് ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
രാവിലെ ഏരിയ പ്രസിഡന്റ് സ: ഹയറുന്നിസ എ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സ: ടി ടി ഷീജ രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: സുരജ് എച്ച് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മഹേഷ് കമാറും, വരവ് – ചിലവ് കണക്ക് ട്രഷറർ സ: റിജേഷ് പി സിയും അവതരിപ്പിച്ചു. തുടർന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ
പ്രസിഡൻ്റ് – ഹയറുന്നിസ എ
വൈസ് പ്രസിഡൻ്റ്– ഷീജ ടി ടി,ഷാബു കെ
സെക്രട്ടറി സൂരജ് എച്ച്
ജോയിന്റ് സെക്രട്ടറി നിതിൻ പി വി ധീരജ് പി എസ്
ട്രഷറർ റിജേഷ് പി സി.