Kerala NGO Union

ഒക്ടോബർ 2 മുതൽ 16 വരെ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2024 ൻ്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റി ദത്തെടുത്ത ചാവശ്ശേരി ടൗൺഷിപ്പ് സെറ്റിൽമെൻറ് നഗറിൽ നാട്ടുകാർക്ക് തൊഴിൽ പരിശീലനം നൽകി. വിവിധതരം സോപ്പുകൾ, അലക്കു പൗഡറുകൾ, ഹാൻഡ് വാഷ് , ഫിനോയിൽ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് ഇതിൻെറ ഭാഗമായി നൽകിയത്.

പരിശീലന പരിപാടി ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ ഷീബ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ വാർഡ് കൗൺസിലർ കെ അനിത എന്നിവർ പ്രസംഗിച്ചു. റിഷ്‌ന , കെ രതീശൻ,വിനോദൻ കെ പി, അജിത്കുമാർ പി പി എന്നിവർ നേതൃത്വം നൽകി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടിവി പ്രജീഷ് സ്വാഗതം പറഞ്ഞു.

 

ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *