കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്’,കാരംസ് മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട ഇ.പത്മനാഭൻ സ്മാരക മന്ദിരത്തിൽ (എൻ.ജി.ഒ യൂണിയൻ ഹാൾ)വച്ച് നടന്ന മത്സരങ്ങൾ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ്കുമാർ സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മീദേവി, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും പ്രോഗ്രസീവ് ആർട്സ് കൺവീനർ കെ.രവിചന്ദ്രൻ നന്ദിയും പറഞ്ഞു. ചെസ് മത്സരത്തിൽ പ്രദീപ്.എം (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പറക്കോട്)ഒന്നാം സ്ഥാനവും ഷാബു വി.എസ് (ജോയിന്റ് രജിസ്ട്രാർ ഓഫീസ്,പത്തനംതിട്ട) രണ്ടാം സ്ഥാനവും നേടി. കാരംസ് മത്സരത്തിൽ സാനു എസ് കുമാർ (ജില്ലാ മെഡിക്കൽ ഓഫീസ്) കെ.ജി വിനീത് കൃഷ്ണ (പി.എച്ച്.സി. വല്ലന) എന്നിവർ ഒന്നാസ്ഥാനവും എം ഗോകുൽ (ജില്ലാ ട്രഷറി, പത്തനംതിട്ട )എസ്. ശ്രീകുമാർ ജില്ലാ വെറ്റിനറി കേന്ദ്രം) എന്നിവർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സി.വി സുരേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു.