Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ  സംഘവേദിയുടെ ആഭിമുഖ്യത്തിൽ  ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ സംഘടിപ്പിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
ചെസ് മത്സരത്തിൽ അനൂപ് സി (കണ്ണൂർ സൗത്ത് ഏരിയ) ഒന്നാം സ്ഥാനവും ശ്യാം സുന്ദർ പി (കണ്ണൂർ സൗത്ത് ഏരിയ) രണ്ടാം സ്ഥാനവും പ്രിൻസ് ജോസ്  (മട്ടന്നൂർ ഏരിയ ) മൂന്നാം സ്ഥാനവും നേടി. കേരംസ് മത്സരത്തിൽ ജിജേഷ് സി- സുരേഷ് ബാബു ( കണ്ണൂർ സൗത്ത് ഏരിയ) ഒന്നാം സ്ഥാനവും ഗിരിലാൽ – ലിതിൽ (കണ്ണൂർ നോർത്ത് ഏരിയ) രണ്ടാം സ്ഥാനവും വിനീത് – നിഷാന്ത് (കണ്ണൂർ നോർത്ത് ഏരിയ ) മൂന്നാം സ്ഥാനവും  നേടി.
 എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ , കെ രഞ്ജിത്ത്, പി ആർ സ്മിത, ടി വി പ്രജീഷ്, ജയരാജൻ കാരായി എന്നിവർ സംസാരിച്ചു. ജില്ലാ തലത്തിൽ വിജയികളായവർ ഒക്ടോബർ 2ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും
സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *