കണ്ണൂർ: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ചേലോറ ഒ എൽ എച്ച് നഗർ ഹരിത നഗറായി പ്രഖ്യാപിച്ചു.
കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന
ഹരിത നഗർ പ്രഖ്യാപനത്തിൻ്റെ ഭാഗമായി നഗർ നിവാസികൾക്ക് വീടുകളിലേക്ക് വേസ്റ്റ് ബിന്നുകൾ നൽകുകയും പൊതു സ്ഥലത്ത് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനായി മിനി എം സി എഫും സ്ഥാപിച്ചു.
പരിപാടി രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് ടി കെ ശ്രീഗേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ ശുചിത്വ ബോധവത്കരണ ക്ലാസ്സെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി പി വി അശോകൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഇ പ്രശാന്ത് നന്ദിയും പറഞ്ഞു.
ചേലോറ ഒ എൽ എച്ച് നഗർ ഹരിത നഗർ പ്രഖ്യാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു