ജനദ്രോഹ നയങ്ങൾക്കെതിരെ അതിജീവന സമരത്തിന് സജ്ജരാകുക. എളമരം കരിം
……………
കേന്ദ്ര സർക്കാർ നിരന്തരം തുടരുന്ന ജന വിരുദ്ധനയങ്ങൾക്കെതിരെ അതിജീവന സമരത്തിനണി നിരക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം അഭ്യർത്ഥിച്ചു. കേരള എൻ.ജി.ഒ യൂണിയൻ അറുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച അതിജീവന സമരങ്ങളും തൊഴിലാളി വർഗ ഐക്യവും എന്ന സെമിനാർ ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലവകാശങ്ങളെ പാടെ നിരാകരിച്ച് തൊഴിൽ രംഗത്ത് അമിത ചൂഷണത്തിന് സാഹചര്യമൊരുക്കുകയാണ്
.ഇതിനെതിരെ മെയ് 20 നടക്കുന്ന ദേശീയ പണിമുടക്ക് തൊഴിലാളിവർഗത്തിൻ്റെ അതിജീവന സമരചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
സെമിനാർ കമ്മിറ്റി ചെയർമാൻ എൻ.ആർ ബാബുരാജ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് Rചന്ദ്രശേഖരൻ, എ.ഐ.ടി.യു സി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ്, സംഘാടക സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ.എം.എൽ എ , എൻ. ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി. ശശിധരൻ, ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, സി.ഐടിയു സംസ്ഥാന സെക്രട്ടറി പി.ഗാനകുമാർ, എ.എം. ആരിഫ് പി ഷാജി മോഹൻ, ബി വിനോദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ബി.സന്തോഷ് സ്വാഗതവും സി സിലീഷ് നന്ദിയും പറഞ്ഞു.