Kerala NGO Union

ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്ക് നടുവിലും ജനങ്ങൾക്ക് ആശ്വാസവും കരുതലും നാടിന്റെ വികസന മുന്നേറ്റവും ഉറപ്പു വരുത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ നിന്നും ഭിന്നമായി സാധാരണ ജനങ്ങൾക്ക് ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിച്ചു. കേവല ഭാരിദ്ര്യ നിർമ്മാർജ്ജനവും കാർഷിക വ്യാവസായിക മേഖലകളുടെ ശാക്തീകരണവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. നവലിബറൽ നയങ്ങൾക്ക് ബദലായി സിവിൽ സർവ്വീസിന്റെ സംരക്ഷണവും ശാക്തീകരണവും നാടിന്റെ വികസന മുന്നേറ്റവുമായി ഇഴ ചേർക്കുന്നതാണ് ബജറ്റിന്റെ സമീപനം. ജി എസ് ടി, സഹകരണം, എന്നീ വകുപ്പുകളുടെ നവീകരണം, സ്പാർക്കിന്റെ നവീകരണം, അപകട ഇൻഷുറൻസ് പദ്ധതിയുടെ വിപുലീകരണം, മെഡി സെപ്പ് പദ്ധതിയുടെ ശാക്തീകരണം എന്നിവ ബജറ്റ് ഉറപ്പു വരുത്തുന്നു. സംസ്ഥാന ബജറ്റിന്റെ ജനപക്ഷ പ്രഖ്യാപനങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ 2022 നവംബർ 4 ന് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രകടനം നടത്തി.