കണ്ണൂർ: ഏപ്രിൽ 11, 12 തീയ്യതികളിലായി നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 62-ാമത് കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ജനപക്ഷ ബദലുകളും നവകേരളവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രഭാഷണം സംഘടിപ്പിച്ചു.
പ്രഭാഷണം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസിസ്റ്റൻ്റ് സെക്രട്ടറി എൻ സുകന്യ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവരും സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.
