Kerala NGO Union

സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുന്ന പോരിടങ്ങളിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് കേരളാ എൻ.ജി.ഒ. യൂണിയൻ  ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.ഉദാരവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കേരള സർക്കാരിനോട് കേന്ദ്രസർക്കാർ സാമ്പത്തിക അവഗണനയും, വിവേചനവും തുടരുകയാണ്.ജീവനക്കാർക്ക് ഡി എ അടക്കം നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സിവിൽ സർവീസിന് ഇല്ലാതാക്കുന്ന നിലപാടും, സാമ്പത്തിക വിവേചനവും മൂലം സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്.  രാജ്യത്ത്ആകെ നടന്ന പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടന്നത് ജനസംഖ്യയുടെ 2.76% മാത്രം ജനസംഖ്യയുള്ള മാത്രമുള്ള കേരളത്തിലാണ്.എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിൻ വാങ്ങുകയാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻറെ ബദൽ നയങ്ങൾക്ക് കരുത്തുപകരാൻ മുഴുവനാളുകളും അണിനിരക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.കൗൺസിൽ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് ജി.ബിനുകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ  സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിച്ചു.ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് സി.വി.ഓമന  ( മല്ലപ്പള്ളി), ദീപു ഗോപി (തിരുവല്ല), ഡി.ദിരാജ് (അടൂർ). ബി.വി.സുജമോൾ (പത്തനംതിട്ട സിവിൽ സ്റ്റേഷൻ), റ്റി. ആർ.ഹലീലുള്ള ഖാൻ (പത്തനംതിട്ട ടൗൺ ), റ്റി.പി.സുഭാഷ് (കോന്നി ), എസ്.അൻഷാദ് (റാന്നി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ഭാരവാഹികൾ മറുപടി പറഞ്ഞു. ഏരിയാ ജനറൽ ബോഡികൾ ജൂലൈ 30, 31 ആഗസ്റ്റ് 1 തീയതികളിലായി നടത്താനും, യൂണിറ്റ് ജനറൽ ബോഡികൾ ആഗസ്റ്റ് 5, 6, 7 തീയതികളിലായി നടത്താനും ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *