ജനവിരുദ്ധ കേന്ദ്ര ബജറ്റ് – ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപക പ്രതിഷേധം
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ച മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലയിലും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു.
കെ ജി ഒ എ ജില്ലാ പ്രസിഡന്റ് കെ ഷാജി, പ്രത്യുഷ് പുരുഷോത്തമൻ, കെ.ഷാനവാസ്, ജയകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പറഞ്ഞു.
പയ്യന്നൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പി വി സുരേന്ദ്രൻ, കെ മോഹനൻ, എം രേഖ എന്നിവരും തലശ്ശേരിയിൽ സഖീഷ്, ജയരാജൻ കാരായി, സുധീഷ് കുമാർ പി, കെ എം ബൈജു എന്നിവരും മട്ടന്നൂരിൽ കെ രതീശൻ, ജി ശ്രീജിത്ത് , ജി നന്ദനൻ തളിപ്പറമ്പിൽ കെ.സി സുനിൽ , ടി പ്രകാശൻ സി ഹാരിസ് എന്നിവരും പ്രസംഗിച്ചു
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു.