ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.പത്തനംതിട്ടയിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.കെ ജി.ഒ.എ സംസ്ഥാന കമ്മിറ്റി അoഗം ഡോ. ജാനകിദാസ്, കെ.ജി.എൻ. എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്കുമാർ സ്വാഗതവും, കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സ.ആർ. പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.ജി. ഒ.എ ഏരിയ വൈസ്.പ്രസിഡന്റ് സി.എസ്. കൃഷ്ണകുമാർ അഭിവാദ്യം ചെയ്തു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം സജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്. ഇ. ടി.ഒ താലൂക്ക് പ്രസിഡന്റ് സ. കെ രവിചന്ദ്രൻ സ്വാഗതവും എൻ.ജി.ഒ. യൂണിയൻ അടൂർ ഏരിയ പ്രസിഡന്റ് സ. സി.ജെ. ജയശ്രീ നന്ദിയും പറഞ്ഞു.തിരുവല്ല കെ.എസ്.ആർ ടി . സി കോർണറിൽ നടന്ന ധർണ്ണ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ :സെക്രട്ടറി സ.പി ബി. മധു അഭിവാദ്യം ചെയ്തു. എ.കെ.സി. പി.ടി.എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു. അധ്യക്ഷനായ ധർണ്ണയ്ക്ക് എഫ്. എസ്. ടി.ഒ. താലൂക്ക് സെക്രട്ടറി സ.പി.ജി.ശ്രീരാജ് സ്വാഗതവും, എൻ.ജി.ഒ.യൂണിയൻ തിരുവല്ല ഏരിയ സെക്രട്ടറി സ.ബി.സജീഷ് നന്ദിയും പറഞ്ഞു. റാന്നി പെരുമ്പുഴയിൽ നടന്ന സായാഹ്ന ധർണ്ണ കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി സ.സുമേഷ് .സി .വാസുദേവൻ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ സ. എസ്.ബിനു, കെ.എസ്. ടി.എ.ജില്ലാ ട്രഷറർ ബിജി.കെ. നായർഎന്നിവർഅഭിവാദ്യം ചെയ്തു. കെ.എസ്.ടി. എ സബ്ജില്ലാ സെക്രട്ടറി സ. സന്തോഷ് ബാബു അധ്യക്ഷനായി, എഫ്. എസ്.ഇ.ടി.ഒ റാന്നി താലൂക്ക് സെക്രട്ടറി സ: ടി.കെ. സജി സ്വാഗതവും, യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. ഒ.ടി. ദിപിൻദാസ് നന്ദിയും പറഞ്ഞു. കോന്നിയിൽ നടന്ന ധർണ്ണ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണി യൻ ജില്ലാ ജോ: സെക്രട്ടറി സ.ആദർശ് കുമാർ അഭിവാദ്യം ചെയ്തു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം സ.എം.കെ. ഷീജ അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ കോന്നി താലൂക്ക് സെക്രട്ടറി സ . കെ. സതീഷ് കുമാർ സ്വാഗതവും, എൻ.ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി ഐ. ദിൽഷാദ് നന്ദിയും പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസാന കമ്മിറ്റി അംഗം സ. എസ്. ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ. എ ഏരിയാ സെക്രട്ടറി സ. വി. രഞ്ജിത്ത് അധ്യയനായി. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി സ.കെ.സഞ്ജീവ് സ്വാഗതവും സ. പി.ടി.നിഷ നന്ദിയും പറഞ്ഞു.