Kerala NGO Union

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി ഒ ജില്ലാ സെക്രട്ടറി  പി പി സന്തോഷ് കുമാർ , കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ , കെ എസ് ടി എ ജില്ലാ പ്രസിഡന്റ് പ്രകാശൻ മാസ്റ്റർ, കെ എൻ ടി ഇ ഒ   നേതാവ്  പ്രത്യുഷ്  പുരുഷോത്തമൻ ,പി.എം മനോജ്  എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ സുഷമ ഉദ്ഘാടനം ചെയ്തു. സഗീഷ് മാസ്റ്റർ,ജയരാജൻ കാരായി, പി സന്തോഷ് കുമാർ , ജിതേഷ് പി, റോജസ്  എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ കെ ജി ഒ എ ജില്ലാ പ്രസിഡന്റ് കെ ഷാജി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, ജി ശ്രീജിത്ത്, കെ സനീഷ്,  പി എ ലെനിഷ് , കെ രതീശൻ , വി വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ആർ സ്മിത, വി പി രജനീഷ് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത്, ടി സന്തോഷ് കുമാർ, ദീപേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ്ണ എൻ ജി ഒ യുണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *