ജനപക്ഷ ബദലിനായി അണിനിരക്കണമെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്നും കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു. 61-ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനുവേണ്ടി കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങളും റിപ്പോർട്ട് ചെയ്തു.
ഹരീഷ് എ പി (പയ്യന്നൂർ), സന്തോഷ് കുമാർ പി വി (മെഡിക്കൽ കോളേജ്), പ്രദീപ് കുമാർ പി (തളിപ്പറമ്പ്), സുനിൽകുമാർ ഇ വി (ശ്രീകണ്ഠപുരം), ടെറ്റിസ് എം എം (കണ്ണൂർ നോർത്ത്), പ്രശാന്ത് ഇ (കണ്ണൂർ), പ്രമോദ് കുമാർ സി (കണ്ണൂർ സൗത്ത്, അശ്വജിത്ത് എം (തലശ്ശേരി), പ്രസൂൺ വി സി (കൂത്തുപറമ്പ്), മനോജ് എം (മട്ടന്നൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.