Kerala NGO Union

സാധാരണക്കാരുടേയും തൊഴിലെടുത്ത് ജീവിക്കുന്നവരുടേയും ജീവിതം ദുസ്സഹമാക്കുന്നതും ജനാധിപത്യവും മത നിരപേക്ഷതയും ബഹുസ്വരതയും ശിഥിലീകരിക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഉയർന്നു വരുന്ന പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും ചാലകശക്തിയായി പ്രവർത്തിക്കുന്ന ജനപക്ഷ ബദൽ നയങ്ങളുടെ സംരക്ഷണത്തിനായി അണിനിരക്കാനും കണ്ണൂർ ടി.കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക , ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , ക്ഷാമബത്ത ശമ്പള പരിഷ്ക്കരണ കുടിശിക കൾ അനുവദിക്കുക എന്നീ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു. ജില്ലാ  പ്രസിഡൻ്റ് പി.പി. സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം. ഹാജിറ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. വിജയകുമാർ സംസ്ഥാന കൗൺസിൽ യോഗതീരുമാനങ്ങൾ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഹരീഷ് എ.പി (പയ്യന്നൂർ) സന്തോഷ് കുമാർ പി.വി (മെഡിക്കൽ കോളേജ് ) എ.സതീശൻ (തളിപ്പറമ്പ്) അയൂബ് കെ ( ശ്രീകണ്ഠപുരം ) ഷംസീർ .സി.കെ(കണ്ണൂർ നോർത്ത്) നീന.കെ.സി. ( കണ്ണൂർ) നിജിൽ പി.വി ( കണ്ണൂർ സൗത്ത്) ചിത്രൻ എൻ.എം ( തലശ്ശേരി ) ശശിധരൻ കെ ( കൂത്തുപറമ്പ്)ഷിനോജ് എം ( മട്ടന്നൂർ )  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *