Kerala NGO Union

കണ്ണൂർ; കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂലൈ 9ന്  കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു.
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന ജില്ല
കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാർ 62-ാംസംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോർട്ട് ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്
 ബാബു എടച്ചേരി (മട്ടന്നൂർ ), കെ മനീഷ് തമ്പാൻ (തളിപ്പറമ്പ്), നിവിൽ കെ ഫിലിപ്പ് (കണ്ണൂർ നോർത്ത് ), ടി സന്തോഷ് കുമാർ (പയ്യന്നൂർ), കെ പി ലസിത (കൂത്തുപറമ്പ്), പി വി സന്തോഷ് കുമാർ (മെഡിക്കൽ കോളേജ്), പി ഷഹബാസ് (കണ്ണൂർ സൗത്ത്), കെ സന്തോഷ് (ശ്രീകണ്ഠപുരം), നിഷ ആനയാടൻ (തലശ്ശേരി), എം ബിസിത(കണ്ണൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *