കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘസംസ്കാരയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ചെസ്സ് കാരംസ് ചാമ്പ്യൻഷിപ്പിൽ കടവന്ത്രയും ആലുവയും ജേതാക്കളായി.ചെസ്സ് മത്സരത്തിൽ കടവന്ത്ര ഏര്യയിൽ നിന്നും വി.സാജൻ ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്നും കെ.ആർ.ധനുലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാരംസിൽ ആലുവയിൽ നിന്നുള്ള എൻ. എസ്.ഷിജിത്ത്&പി.വി.രതീഷ് ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്ന് ഹൈസിൽ ഡിക്രൂസ്&ആർ.ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന മത്സരങ്ങൾ സ്റ്റേറ്റ് സീനിയർ ചെസ്സ് ചാമ്പ്യൻ ചന്ദർ രാജു ഉദ്ഘാടനം ചെയ്തു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും കലാ കായിക സമിതി കൺവീനർ എൻ.ബി.മനോജ് നന്ദിയും രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ സംസാരിച്ചു.അമീർ പി.എസ്. മത്സരങ്ങൾ നിയന്ത്രിച്ചു.