കോഴഞ്ചേരി നിരത്തുവിഭാഗം ഓഫീസിലെ ഓവർസീയർ ശ്രീ. സിജു എസ് കുമാറിനെ കൈയേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ചും കുറ്റക്കാരനെതിരെ നടപടി സീകരിക്കണമെന്ന് അവശ്യപ്പെട്ടും എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ നിരത്തു വിഭാഗം ജില്ലാ ഓഫീസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.ആറന്മുള മണ്ഡലത്തിലെ മാന്തുക -കോട്ട റോഡിൽ നബാർഡ് വർക്കിൽ ഉൾപ്പെടുത്തി ബി എം ബി സി പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുമ്പോൾ മാന്തുക ക്ഷേത്രത്തിന് സമീപം വെച്ച് രാജു എന്ന വ്യക്തി ടാർ ഉപരിതലത്തിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.റോഡ് അടച്ചു ബോർഡ് വെച്ച് പണി നടക്കുമ്പോൾ സ്കൂട്ടർ ഓടിച്ചു കയറ്റാമോയെന്ന് ചോദിച്ചതിനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയറെ കൈയേറ്റം ചെയ്തത്. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. ആർ. പ്രവീൺ സംസാരിച്ചു.