എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം ഒരു വർഷം പിന്നിടുകയാണ്. വിവരണാതീതമായ കെടുതികളാണ് യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. പാലസ്തീനെതിരെ തുടങ്ങിയ യുദ്ധം ലെബനൻ, യമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്രായേൽ വ്യാപിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര കോടതിയുടെയും നിർദ്ദേശങ്ങളും നിബന്ധനകളും മാനിക്കാൻ തയ്യാറാകാതെ ഇസ്രായേൽ മുന്നോട്ട് പോകുന്നു.
യുദ്ധ വെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം. എന്ന ആശയം ഉയർത്തിയാണ് ഇന്ന് ഒക്ടോബർ 7-ന് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലെ സ്ഥാപന സമുച്ചയങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന യുദ്ധവിരുദ്ധ കൂട്ടായ്മ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ സി സുധീർ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.
പയ്യന്നൂരിൽ പി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി പി സോമനാഥൻ അധ്യക്ഷതയും വി പി രജനിഷ് സ്വാഗതവും പറഞ്ഞു.
തളിപ്പറമ്പിൽ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി എം പുഷ്പവല്ലി അധ്യക്ഷതയും ടി സന്തോഷ്കുമാർ സ്വാഗതവും പറഞ്ഞു.
തലശ്ശേരിയിൽ ഡോ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. സഖീഷ് അധ്യക്ഷതയും പി ജിതേഷ് സ്വാഗതവും പറഞ്ഞു.
ഇരിട്ടയിൽ എ കെ ബീന ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ അധ്യക്ഷതയും കെ രതീശൻ സ്വാഗതവും പറഞ്ഞു.
കണ്ണൂരിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു