ബീഹാർ,ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഫ് എസ് ഇ ടി ഓ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.ബീഹാറിൽ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി ജോലി ചെയ്യുന്ന 25000 കരാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല. വിദൂര ഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ യാത്രാ,സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല.ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമാക്കുന്നതിനും ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ തയ്യാറാവുന്നില്ല.ബീഹാറിലെ മെഡിക്കൽആൻഡ് പബ്ലിക് ഹെൽത്ത് എംപ്ലോയീസ് യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാരടെ അനിശ്ചിതകാല പണിമുടക്കം നടക്കുകയാണ്.ജാർഖണ്ഡിൽ 2006 ന് ശേഷം ശമ്പള പരിഷ്കരണം നടന്നിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെപ്പോലെ ശമ്പള പരിഷ്കരണം നടത്തണമെന്നും പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നുo ആവശ്യപ്പെട്ടുകൊണ്ട് ജാർഖണ്ഡ് ഷെഡ്യൂൾഡ് എംപ്ലോയീസ് യൂണിയൻറെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റുകളിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ജൂലൈ 22 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്തി വരികയാണ്.പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ഐക്യദാർഢ്യപ്രകടനം. എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ ജില്ലാ ട്രഷറർ ബിജി കെ നായർ,കെ ജി ഓ എ ജില്ലാ ട്രഷറർ പി ടി സാബു, പി.എസ്. സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബോണി മോൻ സ്കറിയ കെ.ജി.എൻ.എ ഏരിയ സെക്രട്ടറി ബീന റഷീദ് എന്നിവർ അഭിവാദ്യം ചെയ്തു.