Kerala NGO Union

കേരളത്തിന്റെ ബദൽ വികസന ത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ജീവന ക്കാരും അധ്യാപകരും അവകാ ശസംരക്ഷണ സദസ്സുകൾ സം ഘടിപ്പിക്കും. എഫ്എസ്ഇടിഒ നേതൃത്വത്തിൽ ചൊവ്വമുതൽ വെള്ളിവരെ പ്രാദേശിക കേന്ദ്ര ങ്ങളിലാണ് പരിപാടി.കോർപറേറ്റ് പക്ഷപാതിത്വവും അധികാര കേന്ദ്രീകരണവും വർ ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്ക് ബദലായി ജനക്ഷേമത്തിലും ജനാധിപത്യമൂല്യങ്ങളിലും അധി ഷ്ഠിതമായ വികസനമാണ് കേരള ത്തിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനും കേരളത്തിൻ്റെ പൊതുവായ മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്താനും ലക്ഷ്യം വയ്ക്കുന്ന ദ്രോഹനടപടി കളാണ് കേന്ദ്ര സർക്കാരിൻ്റേത്. വികസന പദ്ധതി നിഷേധിച്ചും അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്രസർക്കാർ നടപടി സംസ്ഥാനത്തെ സിവിൽ സർവീസ് അടക്കമുള്ള തൊഴിൽമേഖലയെയും ബാധിക്കുന്നു. മുണ്ടക്കെ ദുരന്തബാധിതരെപോലും അവഗണിച്ചു. കേരളത്തിനെ തിരായ ഇത്തരം ഉപരോധങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളിൽ നടന്ന അവകാശസംരക്ഷണ സദസ്സുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *