Kerala NGO Union

കണ്ണൂർ: ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശിക, സറണ്ടർതുടങ്ങിയവയിൽ ജീവനക്കാർക്ക് അനുകൂലമായി ഉത്തരവിറക്കി  ജീവനക്കാരോട് പ്രതിബന്ധത ഉയർത്തിപ്പിടിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണവും നടത്തി.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, കെ ജി ഒ എ ജില്ലാ പ്രസിഡൻറ് കെ ഷാജിഎന്നിവർ പ്രസംഗിച്ചു. കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി കെ പി മനോജ് അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ  ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗത പറഞ്ഞു.
പയ്യന്നൂരിൽ പി വി മനോജ്, ടി പി സോമനാഥൻ, കെ വി ഗിരീഷ് എന്നിവരും തളിപ്പറമ്പിൽടി സന്തോഷ് കുമാർ, ടി പ്രകാശൻ, എൻ ആർ ഗോവിന്ദൻ, ശ്യാമള കൂവോടൻ എന്നിവരും ഇരിട്ടിയിൽ പി എ ലെനീഷ്, തനൂജ്, വി സൂരജ് എന്നിവരും മട്ടന്നൂരിൽ കെ രാജേഷ്, രഞ്ജിത്ത്, ശ്രീജിത്ത് എന്നിവരും ശ്രീകണ്ഠപുരത്ത് കെ ഒ പ്രസാദ്, ബിന്ദു എം എന്നിവരും ചെങ്ങളായിൽ പി സേതു , കെ വി പുഷ്പജ എന്നിവരും തലശ്ശേരിയിൽ പി ആർ സ്മിത, ജയരാജൻ കാരായി, സനീഷ് കുമാർ ടി പി എന്നിവരും പ്രസംഗിച്ചു.
  
                                                                                                         

കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ പ്രസംഗിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *